ഗൂഗിൾ

അമേരിക്കൻ ബഹുരാഷ്ട്ര ഇന്റർനെറ്റ്-ടെക്നോളജി കമ്പനി

ഇൻറർനെറ്റ് തിരച്ചിൽ, വെബ് അധിഷ്ഠിത സേവനം, വെബ്സൈറ്റ് പരസ്യം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനിയാണ് ഗൂഗിൾ (ഇംഗ്ലീഷ് ഉച്ചാരണം - IPA: [ˈguːgəl]) ലോകത്തിലെ ഏറ്റവും വിശാലമായ ഇന്റർനെറ്റ് തിരച്ചിൽ സംവിധാ‍നമാണ് ഗൂഗിൾ. അറിവുകൾ ശേഖരിച്ച് സാർവ്വ ദേശീയമായി ലഭ്യമാക്കുക എന്നതാണ് ഗൂഗിളിന്റെ പ്രഖ്യാപിത ലക്ഷ്യം. വിവിധ തിരച്ചിൽ ഉപകരണങ്ങളിലൂടെ ഇരുപത് കോടിയിൽപ്പരം അന്വേഷണങ്ങളാണ് പ്രതിദിനം ഗൂഗിളിലെത്തുന്നത്. വെബ് സെർച്ച് എൻ‌ജിൻ മാത്രമായി തുടക്കം കുറിച്ച ഗൂഗിളിൽ ഇപ്പോൾ ചിത്രങ്ങൾ, വാർത്തകൾ, വീഡിയോ, മാപ്പുകൾ, ഓൺലൈൻ വ്യാപാരം, ഓൺലൈൻ സംവാദം എന്നിങ്ങനെ ഇന്റർനെറ്റിന്റെ സമസ്ത മേഖലകളിലും അനുബന്ധ സംവിധാനങ്ങളുണ്ട്. 2005 തുടക്കമായപ്പോഴേക്കും 800 കോടിയോളം വെബ് പേജുകളും നൂറുകോടിയോളം വെബ്ചിത്രങ്ങളും ഗൂഗിൾ തിരച്ചിലുകൾക്കായി ക്രമപ്പെടുത്തിയിരുന്നു[4]

ഗൂഗിൾ ഇൻകോർപ്പറേഷൻ
പബ്ലിക്
(NASDAQGOOG)
(എൽ.എസ്.ഇGGEA)
വ്യവസായംഇന്റർനെറ്റ്, കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ
സ്ഥാപിതംമെൻലോ പാർക്ക്, കാലിഫോർണിയ (സെപ്റ്റംബർ 27 1998)[1]
സ്ഥാപകൻസെർഗി ബ്രിൻ
ലാറി പേജ്
ആസ്ഥാനം,
Area served
ലോകമെമ്പാടും
പ്രധാന വ്യക്തി
സുന്ദർ പിച്ചൈ
(സി.ഇ.ഒ.)
ഉത്പന്നംഗൂഗിൾ ഉല്പന്നങ്ങളുടെ പട്ടിക കാണുക
വരുമാനംGreen Arrow Up Darker.svg55.97% 16.593 ശതകോടി യു.എസ്. ഡോളർ (2007)[2]
Green Arrow Up Darker.svg30.64% 5.084 ശതകോടി യു.എസ്. ഡോളർ (2007)[2]
Green Arrow Up Darker.svg25.33% 4.203 ശതകോടി യു.എസ്. ഡോളർ (2007)[2]
മൊത്ത ആസ്തികൾIncrease 25.335 ശതകോടി യു.എസ്. ഡോളർ (2007)[2]
Total equityIncrease 22.689 ശതകോടി യു.എസ്. ഡോളർ (2007)[2]
Number of employees
19,604 (ജൂൺ 30 2008)[3]
Parentസ്യതന്ത്ര സ്ഥാപനം (1998-2015)
ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡ് (2015 മുതൽ)
വെബ്സൈറ്റ്Google.com

2015 ഓഗസ്റ്റ് 10 -ന് ഗൂഗിൾ പല കമ്പനികളായി വിഭജിച്ചു. അങ്ങനെ ആൽഫബെറ്റ് എന്ന് പേരിട്ട പുതിയ കമ്പനിയിലെ ഉപകമ്പനിയായി ഗൂഗിൾ.[5] സുന്ദർ പിച്ചൈ ഗൂഗിളിന്റെ പുതിയ സിഇഒ ആയി നിയമിതനായി. മുൻ സിഇഒ ലാറി പേജ് ആണ് മാതൃസ്ഥാപനമായ ആൽഫബെറ്റ് ഇൻകോർപ്പറേഷന് നേതൃത്വം നൽകിയിരുന്നത്.ഇപ്പോൾ സുന്ദ്ർ രണ്ടിനും CEO സ്ഥാനം വഹിക്കുന്നു.

പേരിനു പിന്നിൽ

അപ്രതീക്ഷിതമായ ഒരു അക്ഷരപ്പിശകിൽനിന്നും പിറവിയെടുത്തതാണ് ഗൂഗിൾ എന്ന പദം. ഒന്നിനു ശേഷം നൂറു പൂജ്യങ്ങൾ വരുന്ന സംഖ്യയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഗൂഗൾ(googol) എന്ന പദം സെർച്ച് എൻ‌ജിന്റെ പേരാക്കാനായിരുന്നു സ്ഥാപകരുടെ ലക്ഷ്യം. അമേരിക്കൻ ഗണിത ശാസ്ത്രജ്ഞനായ എഡ്വേഡ് കാസ്നറുടെ അനന്തരവൻ ഒൻപതു വയസുകാരൻ മിൽട്ടൺ സൈറോറ്റയാണ് 1938ൽ ആദ്യമായി ഗൂഗൾ എന്ന പദം ഉപയോഗിച്ചത്. ഗണിത ശാസ്ത്രജ്ഞരുടെ ഇടയിൽ പ്രചരിച്ചിരുന്ന ഈ പദം തന്നെ തങ്ങളുടെ സെർച്ച് എൻ‌ജിനു പേരായി നൽകാം എന്നായിരുന്നു ഗൂഗിളിന്റെ പിറവിക്കു പിന്നിൽ പ്രവർത്തിച്ചവരുടെ ചിന്ത. എണ്ണിയാലൊടുങ്ങാത്ത വിവരങ്ങൾ ഈ സെർച്ച് എൻ‌ജിനിൽ ലഭ്യമാകും എന്ന സന്ദേശമായിരുന്നു വിവക്ഷ. എന്നാൽ അവർ എഴുതിയത് അക്ഷരപ്പിശകോടെയായെന്നു മാത്രം. അങ്ങനെ ഗൂഗളിനു പകരം ഗൂഗിൾ(google) ആയി മാറി. [6]

ഏതായാലും തങ്ങൾക്കു പറ്റിയ അക്ഷരപ്പിശക് മറ്റാരെയും വഴിതെറ്റിക്കരുത് എന്ന ചിന്ത ഗൂഗിൾ ഉടമകൾക്ക് ഉണ്ടെന്നുള്ളതാണു രസകരമായ വസ്തുത. ഗൂഗിൾ എന്ന് ടൈപ് ചെയ്യുമ്പോൾ വന്നുപോയേക്കാവുന്ന അക്ഷരപ്പിശകുകളുടെ ഫലങ്ങളെല്ലാം ഡൊമെയ്ൻ പദങ്ങളായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് gogle.com, googel.com എന്നിങ്ങനെ തെറ്റായി ടൈപ് ചെയ്താലും ചെന്നെത്തുന്നത് ഗൂഗിളിൽ തന്നെയായിരിക്കും. ഗൂഗിളിനു സദൃശമായ അക്ഷരത്തെറ്റുകളെല്ലാം ഇപ്രകാരം ശരിയായ ഡൊമെയിൻ നാമത്തിലേക്കു് വഴിതിരിച്ചു വിട്ടിരിക്കുകയാണ്.[7][8]

ചരിത്രം

സ്റ്റാൻ‌ഫോർഡ് സർവ്വകലാശാലയിലെ പി.എച്ച്.ഡി. വിദ്യാർത്ഥികളായിരുന്ന ലാറി പേജ്, സെർജി ബ്രിൻ എന്നിവരുടെ ഗവേഷണ വിഷയമെന്ന നിലയ്ക്കാണ് ഗൂഗിൾ ബീജാവാപം ചെയ്തത്. 1996 ജനുവരിയിലായിരുന്നു ഇവർ ഗവേഷണത്തിനു തുടക്കമിട്ടത്. വെബ്‌സൈറ്റുകളുടെ സ്വഭാവത്തിനനുസരിച്ച് തിരയൽ ക്രമീകരിക്കാമോ എന്ന പരീക്ഷണമാണ് ഇവർ തുടക്കമിട്ടത്. അതുവരെ ഒരാൾ തിരയുന്ന പദം എത്ര തവണ പേജിലുണ്ട് എന്നു നോക്കുക മാത്രമായിരുന്നു വെബ്‌തിരയൽ സംവിധാനങ്ങളുടെ ശൈലി. പലപ്പോഴും പരസ്പര ബന്ധമില്ലാത്ത ഫലങ്ങൾ ഇത്തരം തിരയലുകൾ തരുമെന്നതിൽ സംശയമില്ല. തങ്ങളുടെ പുതിയ തിരച്ചിൽ സംവിധാനത്തിന് ബാക്ക് റബ് എന്ന പേരാണ് ലാറിയും സെർജിയും നൽകിയത്. ബാക്ൿലിങ്കുകളിൽ നിന്നും സെർച്ച് ഫലങ്ങൾ കണ്ടെത്തിയിരുന്നതിനാലാണിത്.

പരീക്ഷണങ്ങൾ ഫലപ്രാപ്തിയിലെത്തിയതോടെ 1997 സെപ്റ്റംബർ 15ന് ഗൂഗിൾ എന്ന ഡൊമെയിൻ നാമം രജിസ്റ്റർ ചെയ്യപ്പെട്ടു. ഒരുവർഷത്തിനു ശേഷം കാലിഫോർണിയയിൽ ഒരു സുഹൃത്തിന്റെ ഗാരേജിൽ ലാറിയും സെർജിയും തങ്ങളുടെ കമ്പനിയുടെ പ്രവർത്തനമാരംഭിച്ചു. 1999 സെപ്റ്റംബർ 21 വരെ ഗൂഗിൾ സെർച്ച് ബീറ്റാ വെർഷനിലായിരുന്നു പ്രവർത്തിച്ചത്. ലളിതമായ രുപകൽ‌പനയായിരുന്നു ഗൂഗിൾ സെർച്ച് എൻ‌ജിന്റെ പ്രധാന ആകർഷണം. ചിത്രങ്ങൾ അധികമൊന്നും നൽകാതെയുള്ള ഈ ലാളിത്യ മുഖം ഗൂഗിൾ പേജുകൾ ലോഡ് ചെയ്യുന്നത് എളുപ്പമാക്കി. ഇന്റർനെറ്റ് ഉപഭോക്താക്കളുടെ ഇടയിൽ ഗൂഗിൾ പെട്ടെന്നു പ്രശസ്തമായി. 2000-ൽ സെർച്ച് കീ വേർഡിനനുസരിച്ച് ഗൂഗിളിൽ പരസ്യങ്ങൾ നൽകാൻ തുടങ്ങി. ഗൂഗിളിന്റെ വരുമാനവും ഇതോടെ കുതിച്ചുയർന്നു. സമകാലീനരായ ഒട്ടേറെ ഡോട്ട്കോം സംരംഭങ്ങൾ പരാജയപ്പെട്ടപ്പോഴും കാർഷെഡിൽ പ്രവർത്തനമാരംഭിച്ച ഗൂഗിൾ വിജയ ഗാഥകൾ രചിച്ചു.

ഇൻറർനെറ്റിൽ തിരയുക എന്നതിനു പകരമായി റ്റു ഗൂഗിൾ എന്ന പ്രയോഗശൈലി തന്നെ ഇംഗ്ലീഷിൽ രൂപപ്പെട്ടു. ഏതായാലും ഗൂഗിൾ ഉടമകൾ ഈ ശൈലിക്ക് അത്ര പ്രോത്സാ‍ഹനം നൽകിയില്ല. തങ്ങളുടെ ഡൊമെയിൻ നാമം ദുരുപയോഗം ചെയ്യപ്പെടുമോ എന്ന പേടിയായിരുന്നു ഇതിനുപിന്നിൽ.

 
ഗൂഗിളിന്റെ ഹോം പേജ്

അവലംബം

  1. "The Rise of Google". USA Today. April 29, 2004. ശേഖരിച്ചത് 2007-08-01. Check date values in: |date= (help)
  2. 2.0 2.1 2.2 2.3 2.4 "Financial Tables". Google Investor Relations. ശേഖരിച്ചത് 2008-01-31.
  3. "GOOGLE ANNOUNCES SECOND QUARTER 2008 RESULTS". July 17, 2008. ശേഖരിച്ചത് 2008-07-17. Check date values in: |date= (help)
  4. "Google Milestones" (ഭാഷ: ഇംഗ്ലീഷ്). ഗൂഗിൾ. ശേഖരിച്ചത് 15 മാർച്ച് 2010.
  5. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-08-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-08-11.
  6. http://graphics.stanford.edu/~dk/google_name_origin.html
  7. Brin, Sergey; Page, Lawrence (1998). "The anatomy of a large-scale hypertextual Web search engine" (PDF). Computer Networks and ISDN Systems. 30 (1–7): 107–117. CiteSeerX 10.1.1.115.5930. doi:10.1016/S0169-7552(98)00110-X.
  8. Barroso, L.A.; Dean, J.; Holzle, U. (April 29, 2003). "Web search for a planet: the google cluster architecture". IEEE Micro. 23 (2): 22–28. doi:10.1109/mm.2003.1196112. We believe that the best price/performance tradeoff for our applications comes from fashioning a reliable computing infrastructure from clusters of unreliable commodity PCs.

പുറം കണ്ണികൾ

"https:https://duhoc.cn/baike/index.php?lang=ml&q=ഗൂഗിൾ&oldid=3630626" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പൊന്നിയിൻ ശെൽവൻമഹാത്മാ ഗാന്ധിപ്രത്യേകം:അന്വേഷണംപ്രധാന താൾസ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിമുഹമ്മദ്കഥകളിനവരാത്രികൊച്ചുത്രേസ്യപശ്ചിമഘട്ടംകടയ്ക്കൽ സമരംലോക വൃദ്ധദിനംചോളസാമ്രാജ്യംനബിദിനംകുമാരനാശാൻരാജരാജ ചോളൻ ഒന്നാമൻകേരളംകുഞ്ചൻ നമ്പ്യാർതുഞ്ചത്തെഴുത്തച്ഛൻഭാരത് ജോഡോ യാത്രമൗലിക കർത്തവ്യങ്ങൾശ്രീനാരായണഗുരുഇസ്‌ലാംമൗലികാവകാശങ്ങൾഓണംചോഴസാമ്രാജ്യംശുചിത്വംമദർ തെരേസനവദുർഗ്ഗസർവ്വവിജ്ഞാനകോശംഅൽഫോൻസാമ്മകാർത്യായനിവൈക്കം മുഹമ്മദ് ബഷീർഇന്ത്യയുടെ സ്വാതന്ത്ര്യസമരംഓട്ടൻ തുള്ളൽമലയാളം അക്ഷരമാലഇന്ത്യയുടെ ഭരണഘടനപേവിഷബാധഉപ്പുസത്യാഗ്രഹംഅബൂബക്കർ സിദ്ദീഖ്‌സഹായം:To Read in Malayalamകഅ്ബഇന്ത്യനീതി ആയോഗ്മല്ലികാർജുൻ ഖർഗെമദീനശശി തരൂർഔഷധസസ്യങ്ങളുടെ പട്ടികപ്രധാന ദിനങ്ങൾപ്രാചീനകവിത്രയംലൈംഗികബന്ധംഗാന്ധിജയന്തിഖുർആൻപ്രത്യേകം:സമീപകാലമാറ്റങ്ങൾനാഷണൽ സർവ്വീസ് സ്കീംചെറുശ്ശേരിവള്ളത്തോൾ നാരായണമേനോൻഎ.പി.ജെ. അബ്ദുൽ കലാംപോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യലഹരിവസ്തുക്കൾതെയ്യംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംമഹാഭാരതംഉള്ളൂർ എസ്. പരമേശ്വരയ്യർകേരളത്തിലെ ജില്ലകളുടെ പട്ടികബദ്ർ യുദ്ധംജോൺ പോൾ രണ്ടാമൻവാഗൺ ട്രാജഡിദശപുഷ്‌പങ്ങൾബാണാസുര സാഗർ അണക്കെട്ട്തുള്ളൽ സാഹിത്യംവിദ്യാരംഭംമലബാർ കലാപംപറയിപെറ്റ പന്തിരുകുലംസമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഔദ്യോഗിക വിഭാഗം)സൗരയൂഥംദേവസഹായം പിള്ളഇന്ത്യൻ നാഷണൽ കോൺഗ്രസ്അബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ്ജവഹർലാൽ നെഹ്രുഗണിതംമെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻവ്യക്തി ശുചിത്വംവർഗ്ഗം:കേരളത്തിലെ സ്വാതന്ത്ര്യ സമര സേനാനികൾഎന്റെ സത്യാന്വേഷണപരീക്ഷണങ്ങൾവർഗ്ഗം:കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതി - ലേഖനങ്ങൾമലയാളംഖലീഫ ഉമർതിരുവാതിരക്കളിമലയാളം വിക്കിപീഡിയകവിത്രയംകേരള പോലീസ്എം.ടി. വാസുദേവൻ നായർവെള്ളിക്കെട്ടൻനെല്ല്സ്ത്രീ ഇസ്ലാമിൽകേരള സ്കൂൾ ശാസ്ത്രോത്സവംബംഗാൾ വിഭജനം (1905)മസ്ജിദുന്നബവി